വി.കെ. ശശികല രാഷ്ട്രീയം ഉപേക്ഷിച്ചു

തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി. കെ. ശശികല രാഷ്ട്രീയം ഉപേക്ഷിച്ചു. പത്രക്കുറിപ്പിലൂടെയാണ് ശശികല ഇക്കാര്യം അറിയിച്ചത്. എഐഎഡിഎംകെ പ്രവര്‍ത്തകരോട് യോജിച്ചു നില്‍ക്കണമെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെ പരാജയപ്പെടുമെന്ന് ഉറപ്പാക്കണമെന്നും ശശികല ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുമെന്നും ശശികലയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ടിടിവി ദിനകരന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത നീക്കം. അനധികൃത സ്വത്തു സമ്പാദന കേസില്‍ അറസ്റ്റിലായ ശശികല നാലു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ഫെബ്രുവരിയിലാണ് ചെന്നൈയില്‍ തിരികെയെത്തിയത്.

Story Highlights – V K Sasikala says she is quitting politics

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top