ബിജെപിയുടെ ജില്ലാതല സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കല്‍ ഇന്ന് പൂര്‍ത്തിയാകും

ബിജെപിയുടെ ജില്ലാതല സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കല്‍ ഇന്ന് പൂര്‍ത്തിയാകും. വിവിധ ജില്ലകളില്‍ മൂന്ന് ദിവസമായി നടന്നു വന്ന പ്രക്രിയയാണ് ഇന്ന് തീരുന്നത്. ഒരു മണ്ഡലത്തില്‍ മൂന്ന് പേരെന്ന നിലയില്‍ തയാറാക്കിയ സാധ്യതാ പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറും. തുടര്‍ന്ന് ഇതില്‍ നിന്നുള്ള ചുരുക്കപ്പട്ടിക കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് വിടും.

മാര്‍ച്ച് ആറിനോ, ഏഴിനോ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, ഇന്ന് കൊല്ലത്ത് ബിജെപി കോര്‍കമ്മിറ്റി യോഗം ചേരുന്നുണ്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും, സ്ഥാനാര്‍ത്ഥി നിര്‍ണയവും തന്നെയാണ് പ്രധാന അജണ്ട.

Story Highlights – BJP’s district level candidate list

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top