മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കാന്‍ നിര്‍ണായക നേതൃയോഗം ഇന്ന്

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കാന്‍ നിര്‍ണായക നേതൃയോഗം ഇന്ന്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം.
പി കെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ് തങ്ങള്‍, കെപിഎ മജീദ്, എം കെ മുനീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. യുഡിഎഫ് യോഗത്തിലെ തീരുമാനങ്ങള്‍ നേതാക്കള്‍ പാണക്കാട് തങ്ങളെ ധരിപ്പിക്കും.
Read Also : ചടയമംഗലം സീറ്റ്; പിന്മാറുന്നതായി മുസ്ലിം ലീഗ്
അധികം ലഭിച്ചത് ഉള്‍പ്പെടെ ഓരോ മണ്ഡലത്തിലെയും വിജയ സാധ്യതയുള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിശോധിച്ചാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ ഒരുമിച്ച് പ്രഖ്യാപിക്കാം എന്ന കോണ്‍ഗ്രസ് നിര്‍ദേശവും യോഗത്തില്‍ ചര്‍ച്ചയാകും. നേരത്തെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരാനായിരുന്നു ആലോചനയെങ്കിലും ഇത് അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
Story Highlights – muslim league, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here