Advertisement

ഇറച്ചിക്കോഴിക്ക് വന്‍തോതില്‍ വില വര്‍ധന

March 5, 2021
Google News 1 minute Read
chicken

സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍ വിലവര്‍ധനവ്. ഒരു കിലോ ഇറച്ചിക്കോഴിക്ക് 190 രൂപയാണ് വിപണി വില. മുഴുവന്‍ കോഴിക്ക് 130 രൂപയും. ഒരാഴ്ച മുന്‍പ് ഇത് 140 രൂപയായിരുന്നു. ദിവസവും 10 രൂപ തോതിലാണ് കോഴി ഇറച്ചി വില വര്‍ധിക്കുന്നത്.

സാധാരണ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ചൂട് കുടുന്നതിനാല്‍ ഇറച്ചിക്കോഴിക്ക് പതിവിലും വന്‍വിലക്കുറവാണ് ഉണ്ടാകാറ്. എന്നാല്‍ ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി വന്‍ വിലവര്‍ധനവാണ് കോഴി ഇറച്ചിക്ക് വിപണിയില്‍ ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി വിപണിയില്‍ 140 ഉണ്ടായിരുന്ന ഇറച്ചിക്കോഴിക്കാണ് ദിവസവും പത്ത് രൂപ തോതില്‍ വില വര്‍ധിച്ച് 190 രൂപയില്‍ എത്തി നില്‍ക്കുന്നത്.

Read Also : ഇറച്ചിക്കോഴി വില ഇടിയുന്നു; ആശങ്കയിൽ കർഷകരും മൊത്തക്കച്ചവടക്കാരും

ലെഗോണ്‍ കോഴിക്ക് കിലേക്ക് 80 രൂപയെ മാത്രമെ ഉള്ളൂ വെങ്കിലും ആവശ്യക്കാര്‍ ഇല്ല. കേരളത്തില്‍ നിന്നുള്ള കോഴികളുടെ വരവ് നിലച്ചതാണ് വില വര്‍ധിക്കാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. നിലവില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കോഴി ഇറക്കുമതി. വരും ദിവസങ്ങളില്‍ വില ഇനിയും വര്‍ധിക്കും. 280 രൂപ വരെ വില എത്തുമെന്നാണ് കച്ചവടക്കാരുടെ കണക്കുകൂട്ടല്‍.

Story Highlights – chicken price hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here