Advertisement

തലസ്ഥാന നഗരിയുടെ ഗാഡ്ജറ്റ് സ്വപ്നങ്ങള്‍ക്ക് കൂടുതൽ നിറം പകരാൻ, കരമനയിലും കിളിമാനൂരിലും മൈ ജിയുടെ പുതിയ രണ്ട് ഷോറൂമുകൾ നാളെ പ്രവർത്തനമാരംഭിക്കുന്നു.

March 5, 2021
Google News 2 minutes Read

കേരളത്തിലെ ഇലക്ട്രോണിക് വ്യാപാര രംഗത്തെ പ്രമുഖ ബ്രാന്‍ഡ് നെയിം ആയ മൈ ജിയുടെ ഏറ്റവും പുതിയ രണ്ട് ഷോറൂമുകൾ കരമനയിലും കിളിമാനൂരിലും നാളെ പ്രവർത്തനമാരംഭിക്കുന്നു.
ഇനി കരമനക്കാർക്കും കിളിമാനൂരുക്കാർക്കും വേറൊരു റേഞ്ച് ഓഫര്‍, വിലക്കുറവ് എന്നിവയ്ക്കൊപ്പം ഏറ്റവും നല്ല ഗാഡ്ജറ്റുകളും സ്വന്തമാക്കാം. തലസ്ഥാനനഗരിയുടെ ഗാഡ്ജറ്റ് സ്വപ്നങ്ങള്‍ക്ക് കൂടുതൽ നിറംപകര്‍ന്ന് എറ്റവും മികച്ച കളക്ഷനുകളുമായി ടൗൺഹാളിന് എതിർവശത്തുള്ള കിളിമാനൂർ ആർ. സ്‌ക്വയർ ബിൽഡിങ്ങിലും കരമന ജംഗ്ഷനിലെ എസ്.എൻ. ടവറിലുമാണ് മൈ ജി യുടെ പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത്. ഇതോടെ തിരുവനന്തപുരം ജില്ലയിൽ മൈജിയ്ക്ക് പട്ടം, പഴവങ്ങാടി,ആറ്റിങ്ങൽ ഉൾപ്പടെ ആകെ 5 ഷോറൂമുകളാകും.

വിശാലമായ ഷോറൂമുകളിൽ ഉദ്ഘാടനം പ്രമാണിച്ച് ഗാഡ്ജറ്റുകള്‍ക്ക് വമ്പിച്ച ഡിസ്‌കൗണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഉല്പന്നങ്ങള്‍ക്ക് കമ്പനി നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ മൈജി യില്‍ മാത്രം ലഭിക്കുന്ന അനവധി ഓഫറുകളുമുണ്ട്. ലോകോത്തര ബ്രാന്‍ഡുകളുടെ ഉല്പന്നങ്ങള്‍ മൈജിയുടെ ഈ പുതിയ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നു. വിശാലമായ ഷോറൂമുകളിൽ ഗാഡ്ജറ്റുകളുടെ ഏറ്റവും മികച്ച കളക്ഷനോടെ ഉപഭോക്താക്കള്‍ക്ക് വേറൊരു റേഞ്ച് ഷോപ്പിംഗ് അനുഭവം ഒരുക്കുകയാണ് മൈജി. ഇതിനെല്ലാം ഉപരി കരമന മൈജിയില്‍ വീട്ടിലേക്കാവശ്യമായ അനവധി ഗൃഹോപകരണങ്ങളുടെ (സ്മോള്‍ അപ്ലയന്‍സസ്) കളക്ഷനുമുണ്ട്.

ഉപഭോക്താക്കൾക്ക് 10% വരെ ക്യാഷ് ബാക് ഓഫര്‍ ഉള്‍പ്പടെ നിരവധി ഫിനാന്‍സ് സ്‌കീമുകള്‍ മൈജിയില്‍ ഒരുക്കിയിരിക്കുന്നു. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്/ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും.

www.myg.in എന്ന വെബ്സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്‌മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേക്കുമെത്തുന്നു.

Story Highlights – My G New showroom Opening Kilimanoor and Karamana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here