Advertisement

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ്

March 6, 2021
Google News 1 minute Read

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടീസ്. സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ വിനോദിനിക്ക് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് നോട്ടീസ്.

വരുന്ന ബുധനാഴ്ച വിനോദിനിയോട് കസ്റ്റംസിന്റെ കൊച്ചി യൂണിറ്റില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് ഐഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയിരുന്നത്. ഇതില്‍ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

സ്വര്‍ണക്കടത്ത് കേസ് വിവാദമായതോടെ ഫോണ്‍ കൈമാറുകയായിരുന്നുവെന്നാണ് കസ്റ്റംസ് നല്‍കുന്ന വിവരം. ഫോണ്‍ ഇപ്പോള്‍ ഉപയോഗിക്കുന്നയാളെയും വിനോദിനെയും ഒരുമിച്ചിരുത്തിയാകും കസ്റ്റംസ് ചോദ്യം ചെയ്യുകയെന്നാണ് വിവരം.

Story Highlights – Customs notice to Vinodini Balakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here