ഡോളര്‍ കടത്ത് കേസില്‍ വിദേശത്തുള്ളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി കസ്റ്റംസ്

ഡോളര്‍ കടത്ത് കേസില്‍ വിദേശത്തുള്ളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി കസ്റ്റംസ്. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി. മുന്‍ യുഎഇ കോണ്‍സില്‍ അറ്റാഷെ റാഷിദ് ഗാഫിസ്, കോണ്‍സുല്‍ ജനറല്‍ ജമാന്‍ അല്‍ സബി, ഫിനാന്‍സ് വിഭാഗം തലവന്‍ ഗാലിദ് എന്നിവരെ ചോദ്യം ചെയ്യാനാണ് നീക്കം.

വിദേശത്തുനിന്നുള്ളവരെ ചോദ്യം ചെയ്യുന്നതിനായാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇവരെ യുഎഇയില്‍ എത്തി ചോദ്യം ചെയ്യുന്നതിനുള്ള അനുമതി തേടിയാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

അതിനിടെ, തിരുവനന്തപുരം സ്വദേശിനിയായ അഭിഭാഷക ദിവ്യയോട് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടു. ഫോണ്‍ കോള്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. എട്ടാം തിയതി രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വപ്‌നയുമായി അടുത്തബന്ധം ദിവ്യയ്ക്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. സ്വപ്‌നയുടെ രഹസ്യമൊഴിയിലും ഒരു അഭിഭാഷകയെ കുറിച്ച് പറയുന്നുണ്ട്.

Story Highlights – Customs- dollar smuggling case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top