എൻ. ധീരജ് കുമാറിനെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി

dheeraj kumar expelled from party

സിപിഐഎം നേതാവ് പി.ജയരാജന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് രാജിവച്ച സ്‌പോർട്‌സ് കൗൺസിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് എൻ. ധീരജ് കുമാറിനെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി.

പള്ളിക്കുന്ന് ലോക്കലിലെ ചെട്ടിപ്പീടിക ബ്രാഞ്ച് അംഗമാണ് ധീരജ്കുമാർ. പാർട്ടിയുടെ യശസിന് കളങ്കം വരുത്തുന്ന നിലയിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിനാൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഐഎം ജില്ലാകമ്മിറ്റി അിറയിച്ചു.

പി.ജയരാജന് പാർട്ടി സീറ്റ് നൽകാത്തതിൽ പ്രതിഷേധം പ്രകടിപ്പിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിൽ പി.ജെ ആർമി എന്ന പേരിൽ അക്കൗണ്ട് ഉണ്ടാക്കി പല അഭിപ്രായ പ്രകടനങ്ങളും വന്നു. എന്നാൽ നീക്കത്തെ തള്ളി പി ജയരാജൻ തന്നെ രംഗത്തെത്തി. പിജെ ആർമി എന്ന പേരിൽ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾക്ക് താനുമായി യാതൊരു ബന്ധവുമില്ലെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ ഉപയോഗിച്ച് പാർട്ടിക്ക് നിരക്കാത്ത പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടിവരുമെന്നും പി ജയരാജൻ പറഞ്ഞു.

Story Highlights – dheeraj kumar expelled from party

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top