ഇടുക്കിയില്‍ മേല്‍ക്കൈ നിലനിര്‍ത്താന്‍ ഒരുങ്ങി ഇടതുപക്ഷം

ഇടുക്കിയിലെ മേല്‍ക്കൈ നിലനിര്‍ത്താന്‍ ഒരുങ്ങി ഇടതുപക്ഷം. ജോസ് കെ. മാണി വിഭാഗത്തിന്റെ സാന്നിധ്യം ഇടുക്കിയിലെ മൂന്ന് മണ്ഡലത്തില്‍ ഗുണം ചെയ്യുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. അതേസമയം ദേവികുളം, പീരുമേട് മണ്ഡലങ്ങളിലെ ഇടതു സ്ഥാനാര്‍ത്ഥികളുടെ ചിത്രം വ്യക്തമായിട്ടില്ല.

ജോസ് കെ. മാണി വിഭാഗത്തിന് സ്വാധീനമുള്ള ജില്ലയാണ് ഇടുക്കി. പ്രത്യേകിച്ച് ഹൈ റേഞ്ച് മേഖലകള്‍. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഹൈറേഞ്ച് മേഖലയില്‍ ഇടതുപക്ഷം നേടിയ വിജയം മാണി വിഭാഗത്തിന് കൂടി അര്‍ഹതപെട്ടതാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ കേരള കോണ്‍ഗ്രസിലൂടെ ഇടത്തേക്ക് എത്തിക്കാം എന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.

കേരള കോണ്‍ഗ്രസിനായി തൊടുപുഴയും, ഇടുക്കിയും സിപിഐഎം വിട്ടുനല്‍കാന്‍ സന്നദ്ധ അറിയിച്ചിട്ടുണ്ട്. ഇത് വ്യക്തമാകുന്നത് ഇടുക്കി ജില്ലയിലെ മാണി വിഭാഗത്തിന്റെ സ്വാധീനം തന്നെയാണ്. ക്രൈസ്തവ വോട്ടുകളുടെ ഏകീകരണവും ഇടതുപക്ഷം ലക്ഷ്യം വെക്കുന്നുണ്ട്.

Story Highlights – ldf ready to maintain its dominance in Idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top