മലപ്പുറത്ത് 14 കാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു

മലപ്പുറം പുത്തനത്താണിയിൽ 14 കാരിക്ക് പീഡനം. രണ്ടാനച്ഛനാണ് കുട്ടിയെ പിഡീപ്പിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞവർഷം ജൂലൈ മാസം മുതൽ പെൺകുട്ടിയെ രണ്ടാനച്ഛൻ പീഡനത്തിനിരയാക്കിയിരുന്നു. പലപ്പോഴായി വിസമ്മതിച്ച പെൺകുട്ടിയെ ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തുകയുമാണ് പീഡിപ്പിച്ചത്. കൊല്ലം സ്വദേശികളായ ഇവർ കഴിഞ്ഞ ഏതാനും നാളുകളായി കൽപ്പകഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടക വീട്ടിലാണ് താമസിക്കുന്നത്.
വയറിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അമ്മയുടെ കൂടെ പുത്തനത്തതാണിയിൽ പരിശോധനക്ക് എത്തിയപ്പോയാണ് പെൺകുട്ടി എട്ട് മാസം ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് കുട്ടി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights – malappuram 14 year old raped by step dad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here