തിരുവനന്തപുരത്ത് മൈ ജി യുടെ പുതിയ രണ്ട് ഷോറൂമുകൾ കരമനയിലും കിളിമാനൂരിലും ഇന്ന് പ്രവർത്തനമാരംഭിച്ചു.
തലസ്ഥാനനഗരിയുടെ ഗാഡ്ജറ്റ് സ്വപ്നങ്ങള്‍ക്ക് കൂടുതൽ നിറംപകര്‍ന്ന് എറ്റവും മികച്ച കളക്ഷനുകളുമായി myG യുടെ പുതിയ ഷോറൂമുകൾ കരമനയിലും കിളിമാനൂരും പ്രവർത്തനമാരംഭിച്ചു. ടൗൺഹാളിന് എതിർവശത്തുള്ള കിളിമാനൂർ ആർ. സ്‌ക്വയർ ബിൽഡിങ്ങിലും കരമന ജംഗ്ഷനിലെ എസ്.എൻ. ടവറിലുമാണ് മൈ ജി യുടെ പുതിയ ഷോറൂമുകൾ ഒരേ ദിവസം ഉത്ഘാടനം നടന്നത്. ഇതോടെ തിരുവനന്തപുരം ജില്ലയിൽ മൈജിയ്ക്ക് പട്ടം, പഴവങ്ങാടി,ആറ്റിങ്ങൽ ഉൾപ്പടെ ആകെ 5 ഷോറൂമുകളായിരിക്കുകയാണ്. ഇനി ഏറ്റവും മികച്ച ഗാഡ്ജറ്റുകൾ ഏറ്റവും മികച്ച വിലക്കുറവിൽ myG യിൽ നിന്നും സ്വന്തമാക്കാം.
ഉത്‌ഘാടനത്തോട് അനുബന്ധിച്ച് മൈ ജി നൽകുന്ന 1000 രൂപ ക്യാഷ് ബാക് ഓഫർ ശ്രദ്ധേയമാണ്. മൊബൈൽ പർച്ചേസ് ചെയുമ്പോൾ ഓരോ 10,000 രൂപയ്ക്കും 1000 രൂപ കാഷ്ബാക്കായി ലഭിക്കുന്നു. 3999 -9999 രൂപയ്ക്ക് ഇടയിലുള്ള ഫോണുകൾ വാങ്ങുമ്പോൾ 3 ലിറ്റർ പ്രഷർകുക്കർ സൗജന്യമായി ലഭിക്കുന്നു. കൂടാതെ വിവിധ ബ്രാൻഡുകളിലുള്ള ഏറ്റവും പുതിയ മൊബൈൽ ഫോണുകൾ മറ്റെങ്ങും നൽകാത്ത വിലക്കുറവിൽ മൈ ജിയിൽ നിന്നും ലഭിക്കുന്നു.
ടിവി കളിൽ ലോകോത്തര ബ്രാൻഡുകളുടെ വിവിധ സൈസുകളിലുള്ള LED/ SMART TV ഓപ്ഷനുകൾ ഒരുക്കിയിരിക്കുന്നു. ഏതു ടിവി വാങ്ങുമ്പോഴും 3,490 രൂപയുടെ ഹോം തീയേറ്റര്‍ വെറും 1,499 രൂപയ്ക്ക് സ്വന്തമാക്കാന്‍ അവസരം ഒപ്പം വമ്പിച്ച വിലക്കുറവും ഒരുക്കിയിരിക്കുന്നു.
ലാപ്‌ടോപ്പുകളുടെ മികച്ച കളക്ഷനൊപ്പം ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ വമ്പൻ ഉദ്‌ഘാടന ഓഫറുകളും മൈജിയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. വിലക്കുറവിലും വാറണ്ടിയിലും ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4490 രൂപ വിലമതിക്കുന്ന സ്മാര്‍ട്ട് വാച്ച് + HP വയർലെസ്സ് കീബോർഡ്, മൗസ് കോംബോ ലഭിക്കുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം വ്യാപകമായ ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയും സ്പെഷ്യല്‍ ഓഫറുകള്‍ മൈജി എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത മോഡല്‍ ടാബ്ലെറ്റുകള്‍ വാങ്ങുമ്പോള്‍ ബ്ലൂടൂത്ത് ഹെഡ്സെറ്റ് തികച്ചും സൗജന്യമായി നേടാം.
A.C കളുടെ വിപുലമായ കളക്ഷനും പുതിയ മൈ ജി ഷോറൂമുകളിലെ പ്രത്യേകതയാണ്. പഴയ A.C എക്സ്ചേഞ്ച് ചെയ്ത് , വൈദ്യുത ഉപഭോഗം കുറഞ്ഞ സ്റ്റാർ റേറ്റഡ് A.C സ്വന്തമാക്കാം. കൂടാതെ തെരഞ്ഞെടുത്ത മോഡൽ A.C കളോടൊപ്പം സ്റ്റെബിലൈസർ തികച്ചും സൗജന്യമായി ലഭിക്കുന്നു.
ഇതിനെല്ലാം ഉപരി കരമന മൈ ജിയിൽ വീട്ടിലേക്കാവശ്യമായ അനവധി ഗൃഹോപകരണങ്ങളുടെ കളക്ഷൻ 50 % വരെ വിലക്കിഴിവിൽ നേടാൻ അവസരമൊരുക്കിയിരിക്കുന്നു. എക്സ്ചേഞ്ച് ഓഫറായി ഏതും ഏതിനോടും മാറ്റി വാങ്ങാൻ മൈ ജി യിൽ സാധിക്കും. ഉപഭോഗ്താക്കൾക്കായി 10 % വരെ ക്യാഷ് ബാക് ഓഫർ ഉൾപ്പെടെ നിരവധി ഫിനാൻസ് സ്കീമുകൾ മൈ ജി യിൽ ഒരുക്കിയിരിക്കുന്നു. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്/ ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും.
www.myg.in എന്ന വെബ്‌സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്‌സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാം. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്സ്പ്രസ്സ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേയ്ക്കുമെത്തുന്നു.
Story Highlights – My G New showroom Opened Kilimanoor and Karamana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here