Advertisement

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ കെ. സുധാകരന്‍ ഇന്ന് നേരിട്ടെത്തും

March 6, 2021
Google News 1 minute Read

നേതൃത്വവുമായി കലഹിച്ച് വിമത നീക്കവുമായി രംഗത്തെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ ഇന്ന് നേരിട്ടെത്തും. രാവിലെ പാലക്കാടെത്തുന്ന സുധാകരന്‍ പെരിങ്ങോട്ടുകുര്‍ശ്ശിയിലെ എ.വി. ഗോപിനാഥിന്റെ വീട്ടിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തും.

തന്നെയും തന്നോടൊപ്പം നിന്നവരേയും തുടര്‍ച്ചയായി നേതൃത്വം അവഗണിക്കുകയാണെന്നും, പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പാര്‍ട്ടി വിട്ടു പോകുമെന്നുമാണ് ഗോപിനാഥിന്റെ ഭീഷണി. ഗോപിനാഥിനെ പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടതുമുന്നണിയും ബിജെപിയും ഒരു പോലെ ശ്രമിക്കുന്നുണ്ട്.

Story Highlights – Senior Congress leader A.V. Gopinath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here