സ്വപ്‌ന സുരേഷിന്റെ മൊഴി ഭീഷണിയുടെ ഭാഗമായി പുറത്തുവന്നത്: എം.എ. ബേബി

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന സ്വപ്‌ന സുരേഷിന്റെ മൊഴി പ്രലോഭനത്തിന്റെയും ഭീഷണിയുടെയും ഭാഗമായാണ് പുറത്തുവന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. മൂന്നു ഏജന്‍സികള്‍ 32 ദിവസം സ്വപനയെ ചോദ്യം ചെയ്തു. അന്നൊന്നും ഏറ്റുപറച്ചില്‍ നടത്തിയില്ല. കുറ്റവാളിയെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയാണെന്നും എം.എ. ബേബി പറഞ്ഞു.

തിരുവനന്തപുരത്ത് കസ്റ്റംസ് ഓഫീസിലേക്ക് എല്‍ഡിഎഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം.എ. ബേബി. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള രണ്ട് അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ ഇടപെടലുകളാണ് കേരളത്തില്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – Swapna Suresh’s statement – M.A. Baby

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top