വാക്‌സിൻ സ്വീകരിച്ചതിന് ശേഷമുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ രണ്ട് ദിവസത്തേക്ക് മാത്രം; കൂടിയാൽ ആശുപത്രിയിൽ കാണിക്കണം

vaccine side effects will go within2 days says cm

കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന്് ശേഷമുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ രണ്ട് ദിവസങ്ങൾ കൊണ്ട് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ ദിവസം ബുദ്ധിമുട്ട് നീണ്ടുനിന്നാൽ ആശുപത്രിയെ സമീപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്‌സിൻ എടുക്കുന്നവരിൽ ചിലർക്ക് ശരീരവേദന, പനിയുൾപ്പടെ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ടെന്നും അവ കൊവിഡ് ലക്ഷണങ്ങളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനോടകം അഞ്ച് ലക്ഷത്തിലധികം പേർക്ക് വാക്‌സിൻ നൽകി. വാക്‌സിനുമായി ബന്ധപ്പെട്ട് അനാവശ്യ ആശങ്ക വേണ്ടെന്നും വാക്‌സിന് എടുക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights – covid vaccine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top