Advertisement

ആഫ്രിക്കയിലെ, കോംഗൊയിൽ പുതിയ സ്വർണ്ണമല കണ്ടെത്തി; ഖനനത്തിനായി ആളുകളുടെ തിരക്ക് വർദ്ധിച്ചതോടെ ഖനനം നിർത്തിവെച്ച് അധികൃതർ

March 7, 2021
Google News 6 minutes Read

സ്വർണ്ണ , വജ്ര ഖനനത്തിന് പേരുകേട്ട ആഫ്രിക്കയിലെ കോംഗൊയിൽ പുതിയ സ്വർണ്ണ മല കണ്ടെത്തി. കോംഗൊയിലെ ദക്ഷിണ കിവു പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ലുഹിഹിയിലെ പർവ്വത നിരകളിലാണ് സ്വർണ്ണത്തിന്റെ വൻ ശേഖരണം കണ്ടെത്തിയിരിക്കുന്നത്. 60 % മുതൽ 90 % വരെ പർവ്വതത്തിലെ മണ്ണിൽ സ്വർണ്ണം കലർന്ന നിലയിലാണ് പ്രദേശം കണ്ടെത്തിയത്.

സ്വർണ്ണമല കണ്ടെത്തിയ വിവരം പുറത്തറിഞ്ഞതോടെയാണ് അടുത്തുള്ള ഗ്രാമവാസികളും സ്വർണ്ണ ഖനനത്തിനായി പർവ്വതത്തിലെത്തിയിരിക്കുന്നത്. മൺ വെട്ടിയും മറ്റു ആയുധങ്ങളും ഉപയോഗിച്ചാണ് ആളുകൾ ഖനനത്തിനായി എത്തുന്നത്. സ്വർണ്ണം ശേഖരിച്ച ശേഷം അത് കഴുകിയെടുക്കുകയാണ് ഇവർ ചെയ്യുന്നത്.

Read Also : ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം ; ഭയപ്പെടുത്താനായി നില കൊള്ളുന്ന കാറ്റ്സ്കി പില്ലർ മൊണാസ്ട്രി

പ്രദേശത്ത് ആളുകളുടെ തിരക്ക് വർദ്ധിച്ചുവന്നതോടെ സ്വർണ്ണ ഖനനം സർക്കാർ നിർത്തിവെച്ചു. പർവ്വതത്തിൽ നിന്നും സ്വർണ്ണം കുഴിച്ചെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചതിനാൽ ഇത് ഗ്രാമവാസികളെ സമ്മർദ്ദത്തിലാക്കിയിരിക്കുന്നു.

വിചിത്രമായ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കോംഗൊയിൽ സാധാരണയാണ്. സ്വർണം, വജ്രം, ധാതുക്കൾ എന്നിവയുടെ ശേഖരം വൻ തോതിലുള്ള രാജ്യത്ത് വലിയ തോതിലാണ് ഖനനം നടക്കുന്നത്. ഈ സംഭവത്തിന്റെ വീഡിയോയും, ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Story Highlights – A Golden Mountain discovered in Congo, Africa Locals rush to grab the soil which is 60-90% gold

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here