ബം​ഗാൾ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനവുമായി കോൺ​ഗ്രസ്; സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടു

ബംഗാൾ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനമായി കോൺഗ്രസ്. പതിമൂന്ന് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടു. ആദ്യ രണ്ട് ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഒരു വനിത മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചത്.

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി ചുമതലയുളള മുകുൾ വാസ്‌നിക് ആണ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. പാർട്ടിയുടെ തെരഞ്ഞെടുപ്പ് സമിതി വെള്ളിയാഴ്ച യോഗം ചേർന്നാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. പുരുലിയ, ഭഗബൻപൂർ, ഭാഗ്മുണ്ഡി, ബൽറാംപൂർ, ഖാരഗ്പൂർ, മൊയ്‌ന, ബിഷ്ണുപൂർ, സബാങ് തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

Story Highlights – congress, west bengal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top