അരുവിക്കര മണ്ഡലത്തില്‍ വി കെ മധുവിനെ ഒഴിവാക്കിയതില്‍ സിപിഐഎമ്മില്‍ പ്രതിഷേധം

v k madhu

അരുവിക്കര നിയോജക മണ്ഡലത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ആവശ്യം. ജില്ലാ സെക്രട്ടേറിയറ്റ് തയാറാക്കി നല്‍കിയ പട്ടികയില്‍ നിന്നും വി കെ മധുവിന്റെ പേര് ഒഴിവാക്കിയ സംസ്ഥാന സമിതി തീരുമാനത്തിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

കാട്ടാക്കട ഏരിയാ സെക്രട്ടറി ജി സ്റ്റീഫനെയാണ് നിലവില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും മറ്റന്നാള്‍ ചേരുന്ന സംസ്ഥാന സമിതി യോഗത്തിലുമായിരിക്കും അന്തിമ തീരുമാനം. പി ബി അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു ജില്ലാ നേതൃയോഗങ്ങള്‍.

Story Highlights – thiruvanathapuram, cpim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top