‘എന്റെ പരിചയസമ്പത്ത് അതാണ് ശക്തി’; ബിജെപിയുടെ വിജയ യാത്ര വേദിയിൽ ഇ.ശ്രീധരൻ

ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ട് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ ഇ.ശ്രീധരൻ ബിജെപിയുടെ വിജയ യാത്ര സമാപന വേദിയിൽ. ഈ പ്രായത്തിലും തനിക്ക് ദേഹ ബലവും ആത്മബലവും ഉണ്ടെന്നും അത് കേരളത്തിന് വേണ്ടി വിനിയോഗിക്കാനാണ് ബിജെപിയിലേക്ക് വന്നതെന്നും ഇ.ശ്രീധരൻ വേദിയിൽ പറഞ്ഞു.
’67 വർഷം ഔദ്യോഗിക ജീവിതം നയിച്ച് രാഷ്ട്രീയത്തിലേക് പെട്ടെന്ന് വന്നത് ആശ്ചര്യം തോന്നുന്നു. ഏത് ചുമതല തന്നാലും, ഇതു വരെ ചെയ്ത മാതൃകയിൽ ഏറ്റവും പ്രാപ്തിയും പരിചയവും കൊണ്ട് നേരിടാൻ സന്നദ്ധനാണ്. എന്റെ പരിചയസമ്പത്ത് അതാണ് ശക്തി’- ഈ ശ്രീധരൻ പറഞ്ഞു.
ലോകാ സമസ്താ സുഖിനോ ഭവന്ദു എന്ന് പറഞ്ഞുകൊണ്ടാണ് ഇ.ശ്രീധരൻ പ്രസംഗം അവസാനിപ്പിച്ചത്.
Story Highlights – my experience is my strength says e sreedharan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here