നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാർ തിരിച്ചടിക്കും; മന്ത്രി എ. കെ ബാലനെതിരെ പാലക്കാട് പോസ്റ്റർ പ്രതിഷേധം

മന്ത്രി എ. കെ ബാലനെതിരെ പാലക്കാട് ന​ഗരത്തിൽ പോസ്റ്റർ പ്രതിഷേധം. മന്ത്രിയുടെ ഭാര്യ ഡോ. പി. കെ ജമീലയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതിനെതിരെയാണ് പ്രതിഷേധം. തരൂർ മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ അനുവദിക്കരുതെന്ന് പോസ്റ്ററിൽ പറയുന്നു.

സേവ് കമ്മ്യൂണിസത്തിന്റെ പേരിൽ മന്ത്രിയുടെ വീടിന് മുന്നിലും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിലുമാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാർ തിരിച്ചടിക്കും. അധികാരമില്ലാതെ പറ്റില്ലെന്ന ചിന്താ​ഗതി എൽഡിഎഫ് തുടർഭരണം ഇല്ലാതാക്കും. രാഷ്ട്രീയത്തിലെ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.

Story Highlights – A K Balan, Poster protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top