അധികാരത്തിൽ വന്നാൽ റേഷൻ കാർഡ് ഉടമകൾക്ക് പ്രതിമാസം 1000 രൂപ വീതം: എംകെ സ്റ്റാലിൻ

തമിഴ്നാട്ടിൽ വീണ്ടും ഡിഎംകെ അധികാരത്തിൽ വന്നാൽ റേഷൻ കാർഡ് ഉടമകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകും എന്ന് അധ്യക്ഷൻ എംകെ സ്റ്റാലിൻ. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രിച്ചിയിൽ നടന്ന കൂറ്റൻ റാലിയിൽ സംസാരിക്കുന്നതിനിടെയാണ് സ്റ്റാലിൻ്റെ പ്രഖ്യാപനം. വിവിധ മേഖലകളിൽ തമിഴ്നാടിൻ്റെ വളർച്ച ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത 10 വർഷം കൊണ്ട് ഏഴ് കാര്യങ്ങളിൽ തമിഴ്നാടിൻ്റെ വളർച്ച ഉറപ്പിക്കുമെന്നായിരുന്നു സ്റ്റാലിൻ്റെ പ്രഖ്യാപനം. കാർഷിക വളർച്ച, എല്ലാവർക്കും കുടിവെള്ളം, എല്ലാവർക്കും തൊഴിലും വിദ്യാഭ്യാസവും, ആവശ്യമായവർക്ക് സാമൂഹ്യനീതി, മനോഹരമായ പട്ടണങ്ങളും ജീവിത നിലവാരം വർധിപ്പിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങളിൽ വർധന എന്നീ കാര്യങ്ങളാണ് സ്റ്റാലിൻ പ്രഖ്യാപിച്ചത്. ഇതിനൊപ്പമാണ് റേഴൻ കാർഡ് ഉടമകളായ വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ വീതം നൽകുമെന്ന അദ്ദേഹത്തിൻ്റെ പ്രഖ്യാപനം.
Read Also : തമിഴ്നാട്ടിൽ സീറ്റ് ധാരണ; ബിജെപിക്ക് 20 സീറ്റ് നൽകി എഐഎഡിഎംകെ; കോൺഗ്രസിന് 25 സീറ്റ് നൽകി ഡിഎംകെ
അതേസമയം, തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന സീറ്റ് വിഭജന ചർച്ചകളും ഭിന്നതകളും ഇന്ന് അവസാനിച്ചു. കഴിഞ്ഞ തവണ മത്സരിച്ച 41 സീറ്റുകൾ തന്നെ വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച കോൺഗ്രസിന് 22 സീറ്റിൽ നൽകാനായിരുന്നു ഡിഎംകെ തീരുമാനിച്ചത്. ഇതിൽ കടുത്ത എതിർപ്പ് സംസ്ഥാന കോൺഗ്രസ് ഉയർത്തിയതോടെ 25 സീറ്റ് നൽകി കോൺഗ്രസ് സമ്മർദത്തിന് ഡിഎംകെ വഴങ്ങി. സ്റ്റാലിനും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മിൽ നടത്തിയ ടെലഫോൺ ചർച്ചയ്ക്ക് ശേഷമാണ് സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയത്.
2016ലെ തെരഞ്ഞെടുപ്പിൽ 41 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് വിജയിച്ചത് എട്ടു സീറ്റുകളിൽ മാത്രമാണ്.
Story Highlights – Stalin promises Rs 1,000 per month to all ration card holders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here