Advertisement

തമിഴ്നാട്ടിൽ സീറ്റ് ധാരണ; ബിജെപിക്ക് 20 സീറ്റ് നൽകി എഐഎഡിഎംകെ; കോൺ​ഗ്രസിന് 25 സീറ്റ് നൽകി ഡിഎംകെ

March 7, 2021
Google News 1 minute Read

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന സീറ്റ് വിഭജന ചർച്ചകളും ഭിന്നതകളും അവസാനിച്ചു. തമിഴ്നാട്ടിൽ ഇരുസഖ്യങ്ങളും സീറ്റ് ധാരണയിലെത്തി. എഐഎഡിഎംകെ ബിജെപിക്ക് 20 സീറ്റുകളും ഡിഎംകെ കോൺഗ്രസിന് 25 സീറ്റുകളും നൽകി.

കഴിഞ്ഞ തവണ മത്സരിച്ച 41 സീറ്റുകൾ തന്നെ വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച കോൺഗ്രസിന് 22 സീറ്റിൽ നൽകാനായിരുന്നു ഡിഎംകെ തീരുമാനിച്ചത്. ഇതിൽ കടുത്ത എതിർപ്പ് സംസ്ഥാന കോൺഗ്രസ് ഉയർത്തിയതോടെ 25 സീറ്റ് നൽകി കോൺഗ്രസ് സമ്മർദത്തിന് ഡിഎംകെ വഴങ്ങി.

35 ഓളം സീറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ട ബിജെപിക്ക് എഐഎഡിഎംകെ 20 സീറ്റുകൾ നൽകി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കന്യാകുമാരി ലോക്സഭാ സീറ്റ് കോൺഗ്രസിനും ബിജെപിക്കുമാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർത്ഥിയായ മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനായി അമിത് ഷാ പ്രചാരണത്തിന് ഇറങ്ങി. ശുചീന്ദ്രം ക്ഷേത്രത്തിലെ ദർശനത്തിനുശേഷം വീടുകൾ കയറിയായിരുന്നു അമിത് ഷായുടെ പ്രചാരണം

നാഗർകോവിൽ മുതൽ വടശേരി വരെ അമിത് ഷാ റോഡ് ഷോ നടത്തി. ബിജെപി മത്സരിക്കുന്ന 20 സീറ്റുകളിൽ സ്ഥാനാർത്ഥി പട്ടിക അന്തിമഘട്ടത്തിലാണ്. നടിമാരായ ഖുശ്ബുവും ഗൗതമിയും സാധ്യതാ പട്ടികയിൽ ഉണ്ട്. ഡിഎംകെ സഖ്യത്തിൽ തർക്കമില്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസ് മികച്ച ഭൂരിപക്ഷത്തോടെ തമിഴ്നാട്ടിൽ ഭരണത്തിൽ എത്തുമെന്നും കൂട്ടിച്ചേർത്തു.

Story Highlights – AIADMK, BJP, Congress, DMK

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here