അസമില്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അസമില്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. സും റോങ്കാംഗ് ആണ് ഞായറാഴ്ച തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്.

ദിഫു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സും റോങ്കാംഗ് മത്സരിക്കുമെന്നാണ് സൂചനകള്‍. എഐസിസി ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിംഗിന്റെയും സംസ്ഥാന സെക്രട്ടറി റിപുണ്‍ ബോറയുടെയും സാന്നിധ്യത്തില്‍ സും റോങ്കാംഗ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.

Story Highlights – assam, congress, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top