ചങ്ങനാശേരി സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന്; ജോസ് വിഭാഗം 13 സീറ്റുകളില്‍ മത്സരിക്കും

എല്‍ഡിഎഫില്‍ ചങ്ങനാശേരി സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ തീരുമാനമായി. ജോസ് വിഭാഗം 13 സീറ്റുകളില്‍ മത്സരിക്കും. സിപിഐ 25 സീറ്റുകളിലും. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും സിപിഐ വിട്ടുനല്‍കും. സ്വതന്ത്രര്‍ ഉള്‍പ്പെടെ സിപിഐഎം 85 സീറ്റുകളില്‍ മത്സരിക്കും.

സിപിഐഎം -85, സിപിഐ -25, കേരളാ കോണ്‍ഗ്രസ് എം -13, ജെഡിഎസ് -4, എല്‍ജെഡി -3, എന്‍സിപി -3, ഐഎന്‍എല്‍ -3, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് -1, കേരളാ കോണ്‍ഗ്രസ് ബി -1, കോണ്‍ഗ്രസ് എസ് -1, ആര്‍എസ്പി ലെനിനിസ്റ്റ് -1 സീറ്റിലും മത്സരിക്കും.

Story Highlights – Changanassery seat for Kerala Congress M

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top