തുടർച്ചയായി 4 ലിസ്റ്റ് എ സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ദേവ്ദത്ത് പടിക്കൽ

Devdutt Padikkal Consecutive Centuries

തുടർച്ചയായി 4 ലിസ്റ്റ് എ സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ദേവ്ദത്ത് പടിക്കൽ. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സെഞ്ചുറി നേടിയതോടെ ദേവ്ദത്ത് ഈ റെക്കോർഡ് സ്വന്തമാക്കിയത്. ദേവ്ദത്ത് തന്നെയാണ് ഈ വിജയ് ഹസാരെ ട്രോഫിയിൽ ഏറ്റവുമധികം റൺസ് നേടിയ താരം.

ഇന്ന് കേരളത്തിനെതിരെ 101 റൺസ് നേടിയാണ് ദേവ്ദത്ത് പുറത്തായത്. ആകെ കളിച്ച 6 മത്സരങ്ങളിൽ നിന്ന് 673 റൺസാണ് ഇതുവരെ യുവതാരം നേടിയത്. നാല് സെഞ്ചുറിക്കൊപ്പം രണ്ട് ഫിഫ്റ്റിയും താരം സ്വന്തമാക്കി. 52, 97, 126, 145, 101 എന്നിങ്ങനെയാണ് ടൂർണമെൻ്റിൽ ദേവ്ദത്തിൻ്റെ സ്കോറുകൾ.

Read Also : വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനൽ: കേരളത്തിന് വീണ്ടും കർണാടകയുടെ ഷോക്ക്; തോൽവി 80 റൺസിന്

മത്സരത്തിൽ 80 റൺസിന് കർണാടക കേരളത്തെ കീഴ്പ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത കർണാടക നിശ്ചിത 50 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 338 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 43.4 ഓവറിൽ 258 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. കർണാടകയ്ക്കായി ക്യാപ്റ്റൻ രവികുമാർ സമർത്ഥ് (192), ദേവ്ദത്ത് പടിക്കൽ (101) എന്നിവർ സെഞ്ചുറി നേടി. 92 റൺസെടുത്ത വത്സൽ ഗോവിന്ദാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. മുഹമ്മദ് അസ്‌ഹറുദ്ദീനും (52) മികച്ച പ്രകടനം നടത്തി. ഗ്രൂപ്പ് ഘട്ടത്തിൽ കേരളം പരാജയപ്പെട്ടത് കർണാടകയോട് മാത്രമായിരുന്നു.

Story Highlights – Devdutt Padikkal Becomes The First Indian Batsman To Hit 4 Consecutive List-A Centuries

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top