മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്‌നയെ ഇ.ഡി നിർബന്ധിച്ചു : പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി

ed forced swapna to tell cm name

മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്‌ന സുരേഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിർബന്ധിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി. എസ്‌കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ സിവിൽ പൊലീസ് ഓഫിസറുടേതാണ് മൊഴി. സിപിഒ സിജി വിജയന്റെ മൊഴി പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

ഇ.ഡിയുടെ ചോദ്യങ്ങളിൽ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിർബന്ധപൂർവം പറയിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് സിവിൽ പൊലീസ് ഓഫിസർ പറയുന്നു.

സ്വപ്‌നയെ നിർബന്ധിക്കുന്ന തരത്തിലായിരുന്നു ചോദ്യം ചെയ്യലെന്നും ശബ്ദരേഖയിൽ ആരോടാണ് സ്വപ്‌ന സംസാരിച്ചതെന്ന് അറിയില്ലെന്നുമാണ് മൊഴി. രാധാകൃഷ്ണൻ എന്ന ഉദ്യോഗസ്ഥനാണ് സ്വപ്നയെ നിർബന്ധിച്ച് മുഖ്യമന്ത്രിയുടെ പേര് പറയിക്കാൻ ശ്രമിച്ചത്.

സ്വപ്‌നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് വനിതാ സിവിൽ പൊലീസ് ഓഫിസർ മൊഴി നൽകിയത്.

Story Highlights – swapna suresh, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top