സ്വർണക്കടത്ത്; പ്രതികളുടെ രഹസ്യമൊഴി ഇ.ഡിക്ക് നൽകില്ല; അന്വേഷണ ഏജൻസിയുടെ അപേക്ഷ കോടതി തള്ളി

സ്വർണക്കടത്ത് കേസ് പ്രതികളുടെ രഹസ്യമൊഴി ലഭിക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ കോടതി തള്ളി. സ്വപ്ന, സരിത്ത് എന്നിവരുടെ രഹസ്യമൊഴിയാണ് ഇ.ഡി ആവശ്യപ്പെട്ടത്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾ രഹസ്യമൊഴി നൽകിയിരുന്നത്.
അന്വേഷണ ഉദ്യോഗസ്ഥന് മാത്രമേ രഹസ്യമൊഴിയുടെ പകർപ്പ് നൽകാനാകുവെന്ന് അപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ഇത് സംബന്ധിച്ച് 2016ൽ ഹൈക്കോടതി ഉത്തരവുണ്ടുന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി നിരീക്ഷിച്ചു.
കസ്റ്റംസ് കമ്മീഷണർ ഹൈക്കോടതിയിൽ ഈ രഹസ്യമൊഴിയുടെ വിശദാംശങ്ങൾ നൽകിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്നായിരുന്നു പ്രതികളുടെ രഹസ്യമൊഴി.
Story Highlights – Gold Smuggling, enforcement directorate
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News