തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; വീട്ടമ്മയുടെ കഴുത്തില്‍ വാള്‍വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നു; വീടും അടിച്ചുതകര്‍ത്തു

തിരുവനന്തപുരം ചെമ്പഴന്തിയില്‍ ഗുണ്ടാ ആക്രമണം. വീട്ടമ്മയുടെ കഴുത്തില്‍ വാള്‍ വെച്ച് ഭയപ്പെടുത്തിയ അക്രമികള്‍ ആറര പവന്‍ സ്വര്‍ണം കവര്‍ന്നു. ചെമ്പഴന്തി കുണ്ടൂര്‍ കുളത്ത് രാത്രി പത്തു മണിയോടെയാണ് സംഭവം. ഷൈല എന്ന വീട്ടമ്മയുടെ വീടിനോടു ചേര്‍ന്നുള്ള കടയില്‍ കയറിയ അഞ്ചംഗ സംഘം ഷൈലയുടെ കഴുത്തില്‍ വാള്‍ വച്ച് സ്വര്‍ണ മാല കവര്‍ന്നു. തുടര്‍ന്ന് കട അടിച്ചു തകര്‍ത്തു.
അരിശമടങ്ങാത്ത അക്രമികള്‍ വീടിന്റെ ജനല്‍ ചില്ലുകളും ഗേറ്റും തകര്‍ത്ത് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറും നശിപ്പിച്ചു. രതീഷ്, അഖില്‍, എന്നിവരുടെ നേതൃത്വത്തിലാണ് അക്രമണം നടന്നതെന്നാണ് പൊലീസിന് ലഭ്യമായ വിവരം. പ്രതികള്‍ക്കായി കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.
ആക്രമണം നടത്തിയ സംഘാംഗങ്ങള്‍ അയ്യങ്കാളി നഗറില്‍ യുവാവിനെ വെട്ടിപ്പരുക്കേല്‍പിച്ച് മാല കവര്‍ന്ന കേസിലും കുണ്ടൂര്‍ കുളത്തിനു സമീപം മറ്റൊരു യുവാവിന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലും പ്രതികളാണ്. അതേസമയം, ഷൈലയുടെ നേര്‍ക്കുണ്ടായ ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Story Highlights – goonda attack in thiruvananthapuram kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here