എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട് സർക്കാർ

ഈ മാസം പതിനേഴിന് തുടങ്ങാനിരിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാലാണ് കമ്മിഷനോട് സർക്കാർ അനുമതി തേടിയിരിക്കുന്നത്.

പരീക്ഷ വോട്ടെടുപ്പിന് ശേഷം നടത്തണമെന്നാണ് ആവശ്യം. ഇത് ചൂണ്ടിക്കാണിച്ച് സർക്കാർ തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി. ഇതേ ആവശ്യം നേരത്തെ ഇടത് അധ്യാപക സംഘടനകൾ സർക്കാരിന് മുന്നിൽവച്ചിരുന്നു. ചീഫ് ഇലക്‌ട്രല്‍ ഓഫിസർ സർക്കാരിന്റെ കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറും.

Story Highlights – Election commission, Pinarayi government, SSLC, Plus two exam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top