കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

karipur gold smuggling

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി ഇന്ന് കടത്താൻ ശ്രമിച്ചത് 55 ലക്ഷത്തിലധികം രൂപ വിലവരുന്ന 1256 ഗ്രാം സ്വർണ്ണ മിശ്രിതമാണ്.

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടികൂടിയത്. ദുബായിൽ നിന്നും ഫൈദുബായ് വിമാനത്തിൽ എത്തിയ വടകര സ്വദേശി അബ്ദുൾ റഷീദിൽ നിന്നാണ് സ്വർണ മിശ്രിതം കണ്ടെടുത്തത്. ശരീരത്തിനുള്ളിൽ സ്വകാര്യ ഭാഗത്തു ക്യാപ്‌സൂൾ രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടു നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടികൂടിയത്.

Story Highlights – karipur gold smuggling

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top