എ. കെ ശശീന്ദ്രന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എൻസിപിയിൽ രാജി

എൻസിപിയിൽ രാജി. എൻസിപി സംസ്ഥാന നിർവാഹക സമിതി അം​ഗം പി. എസ് പ്രകാശൻ രാജിവച്ചു. എ. കെ ശശീന്ദ്രന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് രാജി. മാണി. സി. കാപ്പനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രകാശൻ അറിയിച്ചു.

മന്ത്രി എ. കെ ശശീന്ദ്രന് എലത്തൂരിൽ വീണ്ടും സീറ്റ് നൽകിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കോഴിക്കോട് പാവങ്ങാടും എലത്തൂരിലും എ. കെ. ശശീന്ദ്രനെതിരെ പോസ്റ്ററുകളും ഫ്ലക്സുകളും ഉയ‍ര്‍ന്നിരുന്നു. ശശീന്ദ്രനെ മത്സരിപ്പിക്കരുതെന്ന് പോസ്റ്ററിൽ ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തിൽ പുതുമുഖത്തിന് സീറ്റ് നൽകി മത്സരിപ്പിക്കണം. ഫോൺ വിളി വിവാദം മറക്കരുതെന്നും പോസ്റ്ററിലുണ്ടായിരുന്നു. സേവ് എൻസിപി എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചത്.

Story Highlights – NCP, P S Prakashan, A K Saseendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top