കളമശേരിയിൽ പി.രാജീവിനെതിരെ പോസ്റ്റർ; ആലുവയിലും സ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധം; സിപിഐഎമ്മിൽ പോസ്റ്റർ യുദ്ധം

poster war in cpim

സിപിഎമ്മിൽ സീറ്റുകളെ ചൊല്ലി പോസ്റ്റർ യുദ്ധം. കളമശേരിയിൽ ചന്ദ്രൻപിള്ളയെ മത്സരിപ്പിക്കണമെന്ന് പോസ്റ്റർ. ചന്ദ്രൻ പിള്ളയെ മാറ്റല്ലേ ചന്ദ്രൻപിള്ളയും തടയില്ല എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. കളമശേരിയിലെ സ്ഥാനാർത്ഥി പി രാജീവിനെ മാറ്റണമെന്നും പോസ്റ്ററിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ആലുവ നിയോജക മണ്ഡലത്തിൽ ഷിൽന നിഷാദിനെ സ്ഥാനാർത്ഥി ആക്കിയെങ്കിലും എതിർപ്പ് ഉയരുകയാണ്. ജില്ലാ കമ്മിറ്റിയിലെ നാലു വനിത നേതാക്കൾ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി.പാർട്ടിയിൽ വനിതാ സഖാക്കൾ ഉണ്ടായിരുന്നിട്ടും പാർട്ടിയുമായി പുലബന്ധം പോലുമില്ലാത്ത സ്ത്രീയെ മത്സരത്തിൽ ഇറക്കി എന്നാണ് പരാതി .

ഇതിനിടെ സിറ്റിംഗ് സീറ്റായ റാന്നി മണ്ഡലം കേരള കോൺഗ്രസിന് നൽകിയതിൽ സിപിഐഎം പ്രാദേശിക നേതൃത്വത്തിലും എതിർപ്പ് ഉണ്ട്. മണ്ഡലം കമ്മറ്റി യോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളും തീരുമാനത്തെ എതിർത്തു. എതിർപ്പു പ്രകടിപ്പിച്ചവരെ അനുനയിപ്പിക്കാനായി ഓരോ ലോക്കൽ കമ്മറ്റി കളിലും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ പങ്കെടുത്ത് കാര്യങ്ങൾ ധരിപ്പിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് ലോക്കൽ കമ്മിറ്റികൾ വീതിച്ചു നൽകി. എലത്തൂരില എകെ ശശീന്ദ്രനെത്തിരെയും പോസ്റ്റർ വന്നിട്ടുണ്ട്.

എൽഡിഎഫ് വരണം അതിന് മന്ത്രി ശശീന്ദ്രൻ മാറണം എന്നും കറപുരളാത്ത കരങ്ങളെ കണ്ടെത്തണമെന്നും പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നു.

Story Highlights – poster war in cpim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top