പുത്തൻവേലിക്കര മോളി വധക്കേസ് : പ്രതിക്ക് വധശിക്ഷ

പുത്തൻവേലിക്കര മോളി വധക്കേസ് പ്രതിക്ക് വധശിക്ഷ. അസം സ്വദേശി പരിമൾ സാഹുവിന് പറവൂർ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് വിധി.
മൂന്ന് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2018 മാർച്ച് 18ന് പ്രതി വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ഓരോ കുറ്റത്തിനും പ്രതിക്ക്് കോടതി പ്രത്യേകം ശിക്ഷ വിധിച്ചു.
376 (എ) ബലാത്സംഗക്കുറ്റത്തിന് വധശിക്ഷയും, 302 കൊലപാതകത്തിന് ജീവപര്യന്തവും കോടതി വിധിച്ചു. വീട് അതിക്രമിച്ച് കടന്നതിന് മൂന്ന് വർഷം തടവും, രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും വിധിച്ചു.
Story Highlights – puthenvelikkara molly murder case culprit get death penalty
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here