ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ തള്ളി സൗരവ് ഗാംഗുലി

ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ തള്ളി ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. താൻ വളരെ സാധാരണ രീതിയിലുള്ള ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണെന്നും മറ്റൊന്നും ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗാംഗുലിയുടെ വെളിപ്പെടുത്തൽ.
“ഇങ്ങനെ ശ്രദ്ധ കിട്ടുന്നതിൽ ഞാൻ ഭാഗ്യവാനാണ്. ഞാൻ അത് തേടാറില്ല. എൻ്റെ ജോലിയുമായി ഞാൻ മുന്നോട്ടുപോകുന്നു. കൊൽക്കത്തയിൽ വളരെ സാധാരണമായ ഒരു ജീവിതമാണ് ഞാൻ നയിക്കുന്നത്. ആളുകളെ കാണുന്നു, അവരോട് സംസാരിക്കുന്നു, അവരുമായി സമയം ചെലവഴിക്കുന്നു. അതാണ് എൻ്റെ പ്രകൃതം. അങ്ങനെയാണ് ഞാൻ. വളരെ സൗഹൃദപരമായി ഇടപെടുന്ന ഒരാളാണ് ഞാൻ. പ്രശസ്തനായ ഒരു വ്യക്തി ആയതിനാൽ ഞാൻ എത്തിപ്പെടാൻ കഴിയാത്ത ഒരാളാവണമെന്നല്ല എൻ്റെ ചിന്ത.”- ഗാംഗുലി പറഞ്ഞു.
Story Highlights – Sourav Ganguly denies joining BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here