വനിതാ ദിനത്തിൽ ​കർഷക സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് സ്ത്രീകൾ

അന്താരാഷ്ട്ര വനിതാ ദിനത്തിൽ കർഷക സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് സ്ത്രീകൾ.
പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് 40,000ത്തോ​ളം വ​നി​ത​ക​ള്‍ ഡ​ല്‍​ഹി​യി​ലെ​ത്തി. ഇവിടെ നിന്നും സ്ത്രീകൾ പ്രതിഷേധ സ്ഥലങ്ങളിലേയ്ക്ക് പോകും.

സിം​ഗു, ടി​ക്രി, ഗാ​സി​പൂ​ര്‍ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വ​നി​ത​ക​ള്‍ എ​ത്തു​ന്ന​ത്. സ്വയം ട്രാക്ടറോടിച്ചും മറ്റും ഞായറാഴ്ച തന്നെ വനിതകൾ പ്രക്ഷോഭ സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു.

ടോള്‍ പ്ലാസകളോ സ്ഥിരം സമരവേദികളോ ആകട്ടെ, എല്ലാ പ്രതിഷേധ കേന്ദ്രങ്ങളിലും വനിതകള്‍ നേതൃത്വം നല്‍കുമെന്ന് സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് പറഞ്ഞു. ഇത് അവരുടെ ദിവസമാണെന്നും യോ​ഗേന്ദ്ര യാദവ് പറഞ്ഞു.

Story Highlights – farmers protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top