നിയമസഭാ തെരഞ്ഞെടുപ്പ്; തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബിഡിജെഎസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബിഡിജെഎസ്. കൊടുങ്ങല്ലൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്നാണ് ആവശ്യം. ബിഡിജെഎസിന്റെ സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിച്ചേക്കും. ശബരിമല ഉള്‍പ്പെടുന്ന റാന്നി സീറ്റില്‍ ബിഡിജെഎസ് തന്നെയായിരിക്കും മത്സരിക്കുക.

ബിഡിജെഎസും ബിജെപിയുമായുള്ള തമ്മില്‍ സീറ്റ് വിഭജനത്തിലെ അവസാനവട്ട ചര്‍ച്ച ഇന്ന് നടക്കും. തുഷാര്‍ വെള്ളാപ്പള്ളിയും കെ. സുരേന്ദ്രനുമാണ് മാത്രമാണ് ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുക. ഏതൊക്കെ സീറ്റുകള്‍ വച്ചുമാറണം എന്നത് സംബന്ധിച്ചാണ് ഇന്നത്തെ ചര്‍ച്ച.

ബിഡിജെഎസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് പദ്മകുമാര്‍ റാന്നി സീറ്റില്‍ മത്സരിച്ചേക്കുമെന്നാണ് വിവരം. 30 സീറ്റുകള്‍ ബിഡിജെഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. നാളെ ചേര്‍ത്തലയില്‍ ബിഡിജെഎസിന്റെ സംസ്ഥാന കമ്മിറ്റി ചേരുന്നുണ്ട്. യോഗത്തില്‍ ഇക്കാര്യങ്ങളില്‍ തീരുമാനമായേക്കുമെന്നാണ് വിവരങ്ങള്‍.

Story Highlights – Assembly elections; BDJS wantsThushar Vellappally to contest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top