‘സ്ത്രീകൾ അടുക്കളയിൽ ഒതുങ്ങേണ്ടവർ’, വിവാദ ട്വീറ്റിന് പുലിവാല് പിടിച്ച് ബർഗർ കിങ്; പ്രതിഷേധം ശക്തമായതോടെ പോസ്റ്റ് നീക്കം ചെയ്തു

”സ്ത്രീകൾ അടുക്കളയിൽ ഒതുങ്ങേണ്ടവരാണ്” എന്ന ട്വീറ്റിന് പുലിവാല് പിടിച്ചിരിക്കുകയാണ് ബർഗർ കിങ്. യു.കെ യിലെ വമ്പൻ ഫാസ്റ്റ് ഫുഡ് സ്ഥാപനമാണ് ബർഗർ കിങ്. തങ്ങൾ പുതുതായി ആരംഭിക്കുന്ന കളിനറി സ്കോളര്ഷിപ്പിന്റെ ഭാഗമായാണ് വിവാദമായ ഈ ട്വീറ്റ് ബർഗർ കിങ് പോസ്റ്റ് ചെയ്തതത്.

തിങ്കളാഴ്ച വനിതാ ദിനത്തിലാണ് ഈ വിവാദ ട്വീറ്റ് നടത്തിയത്. എന്നാൽ പ്രധിഷേധം ശക്തമായതോടെ ട്വീറ്റിന് അവർ മാപ്പു പറഞ്ഞു. ആദ്യം ട്വീറ്റ് നീക്കം ചെയ്യാൻ വിസമ്മതിച്ചെങ്കിലും പിന്നീട് പ്രതിഷേധ കമ്മന്റുകൾ കൂടിയതോടെ നീക്കം ചെയ്യുകയായിരുന്നു.

ഇതുകൂടാതെ , അമേരിക്ക ആസ്ഥാനമായ ബർഗർ കിങ് ഫൗണ്ടേഷൻ ന്യൂയോർക്ക് ടൈംസിലും ഒരു മുഴുവൻ പേജ് പരസ്യം നൽകിയിരുന്നു. ഇതിലും സ്ത്രീകളെ താഴ്ത്തികെട്ടുന്ന ഇതേ പരസ്യ വാചകം തന്നെയാണ് ബർഗർ കിങ് ഉപയോഗിച്ചത്. ‘women belong in the kitchen’ എന്നത് വലിയ അക്ഷരത്തിൽ നൽകി. ഒപ്പം പലതരം അടുക്കളയെ പറ്റിയുള്ള വിശേഷണങ്ങളും.

എവിടെയാണോ പ്രൊഫഷണൽ അടുക്കള ഉള്ളത് അവിടെയാണ് സ്ത്രീകൾ ഉള്ളത്. അമേരിക്കയിൽ 24 % മാത്രമാണ് ഷെഫ് ആയി ജോലി ചെയ്യുന്നത്. നേതൃ സ്ഥാനത്തേക്ക് വരുമ്പോൾ അത് 7 ശതമാനമായി കുറയുന്നു. ഇങ്ങനെയാണ് പരസ്യം തുടരുന്നത്.

ബർഗർ കിങിന്റെ ഏതെങ്കിലും ഫ്രാഞ്ചൈസികളിൽ ജോലി ചെയ്യുന്ന രണ്ട് വനിതകൾക്ക് 25,000 ഡോളർ വീതം സ്കോളർ ഷിപ്പ് നൽകുന്ന പദ്ധതിയെ പറ്റിയുള്ള പരസ്യമായിരുന്നു ഇത്. പോസ്റ്റ് നീക്കം ചെയ്യാൻ പറ്റിയ നല്ല സമയം ഇതാണെന്ന് ബർഗർ കിങിനെ കളിയാക്കുന്ന ട്രോളുമായി കെ എഫ് സി യും രംഗത്തെത്തിയിരുന്നു. എന്നാൽ ട്വീറ്റ് നീക്കം ചെയ്യണ്ടെന്നും ധാരാളം വനിതകളുടെ ശ്രദ്ധ ഇപ്പോൾ ഈ പരസ്യത്തിന് ലഭിച്ചിട്ടുണ്ടാവുമെന്നാണ് ബർഗർ കിങ് യു.കെ ആദ്യം മറുപടി നൽകിയത്. പിന്നീടാണ് ഇവർ ട്വീറ്റ് പിൻവലിക്കാൻ തയ്യാറായത്.

Story Highlights – Burger king U.K Tweets women belong in the kitchen, Twitter Reacts

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top