ലത്തീന്‍ കത്തോലിക്കാസഭാ വിശ്വാസിയായതുകൊണ്ട് സാമുദായികമായി മാറ്റിനിര്‍ത്തിയെന്ന് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി

ലത്തീന്‍ കത്തോലിക്കാ സഭാ വിശ്വാസിയായതുകൊണ്ട് സാമുദായികമായി മാറ്റിനിര്‍ത്തിയെന്ന് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ്. കോണ്‍ഗ്രസ് ജാതി രാഷ്ട്രീയം കളിക്കുകയാണ്. നേമം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിയുമായി അഭിപ്രായ വ്യത്യാസമുണ്ട്. രാജി പിന്‍വലിച്ചിട്ടില്ലെന്നും അന്തിമ തീരുമാനം 12 ന് ശേഷം പറയുമെന്നും വിജയന്‍ തോമസ് തിരുവനന്തപുരത്ത് പറഞ്ഞു.

ലത്തീന്‍ കത്തോലിക്കാന്‍ ആയതുകൊണ്ട് നേമത്ത് സീറ്റ് നിഷേധിച്ചു. പല സൂചനകളില്‍ നിന്ന് മനസിലായതാണ് ഇക്കാര്യം. മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

നേമം മണ്ഡലത്തില്‍ മത്സരരംഗത്ത് എത്താനാകുമെന്ന് വിജയന്‍ തോമസ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നേമത്ത് വിജയന്‍ തോമസിന് സീറ്റുണ്ടാകില്ലെന്നാണ് വിവരങ്ങള്‍. ഇതോടെ കെപിസിസി ജനറല്‍ സെക്രട്ടറി അദ്ദേഹം സ്ഥാനം രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ജാതിരാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണവുമായി വിജയന്‍ തോമസ് രംഗത്ത് എത്തിയത്.

Story Highlights – Former KPCC general secretary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top