Advertisement

കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക; പാലായില്‍ ജോസ് കെ. മാണി തന്നെ മത്സരിക്കും

March 9, 2021
Google News 1 minute Read

കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും. പാലായില്‍ ജോസ് കെ. മാണി തന്നെ സ്ഥാനാര്‍ത്ഥിയാകും. ഇടുക്കിയില്‍ റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളിയില്‍ എന്‍. ജയരാജും വീണ്ടും ജനവിധി തേടും. കടുത്തുരുത്തി മണ്ഡലത്തില്‍ സ്റ്റീഫന്‍ ജോര്‍ജ് ഉള്‍പ്പെടെ മൂന്നുപേരുടെ പേരുകളാണ് പരിഗണിക്കുന്നത്.

പാലായില്‍ ജോസ് കെ. മാണി തന്നെ മത്സരിക്കാനിറങ്ങും. കടുത്തുരുത്തിയില്‍ നിര്‍മ്മലാ ജിമ്മി, സ്റ്റീഫന്‍ ജോര്‍ജ്, സഖറിയാസ് കുതിരവേലി തുടങ്ങിയവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ നിലവിലെ എംഎല്‍എ ഡോ. എന്‍. ജയരാജിനെയാണ് പരിഗണിക്കുന്നത്. പൂഞ്ഞാറില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്റെ പേരാണ് പരിഗണിക്കുന്നത്.

ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍, തൊടുപുഴയില്‍ പ്രൊഫ. കെ.ഐ. ആന്റണി, ഇടുക്കിയില്‍ റോഷി അഗസ്റ്റ്യന്‍, പെരുമ്പാവൂരില്‍ ബാബു ജോസഫ്, പിറവത്ത് ജില്‍സ് പെരിയപുറം, റാന്നിയില്‍ പ്രമോദ് നാരായണന്‍, എന്‍.എം. രാജു, ചാലക്കുടിയില്‍ ഡെന്നീസ് കെ. ആന്റണി, കുറ്റ്യാടിയില്‍ മുഹമ്മദ് ഇക്ബാല്‍, ഇരിക്കൂരില്‍ സജി കുറ്റിയാനിമറ്റത്തെയുമാണ് നിലവില്‍ പരിഗണിക്കുന്നത്.

Story Highlights – Kerala Congress M

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here