കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് നൽകരുതെന്ന് ആവശ്യം; കുറ്റ്യാടിയിൽ പോസ്റ്ററും പ്രകടനവും

kuttyadi poster against kerala congress

കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് നൽകരുതെന്ന് ആവശ്യം. ഇക്കാര്യം കാണിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റിക്ക് മണ്ഡലം കമ്മിറ്റി ഇമെയിൽ അയച്ചു. കുറ്റ്യാടിയിലെ പ്രശ്‌നത്തിൽ ഇടപെടണമെന്നും ആവശ്യമുണ്ട്.

കേരളാ കോൺഗ്രസ് ന് സീറ്റ് നൽകുന്നതിൽ പ്രതിഷേധിച്ച് പ്രദേശത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നാളെ പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തുകൊണ്ടാണ് പോസ്റ്റർ.

‘അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്യണം എന്നാഗ്രഹിക്കുന്ന ഓരോ പാർട്ടി അണികളും 10-ാം തിയതി കൃത്യം നാല് മണിക്ക് കുറ്റ്യാടി ഗവ: ആശുപത്രിക്ക് സമീപം എത്തിച്ചേരുക. പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുക. കുറ്റ്യാടി സഖാക്കളുടെ ശക്തി നമുക്ക് കാണിച്ചുകൊടുക്കണം.’ – പോസ്റ്ററിൽ പറയുന്നു.

Story Highlights – kuttyadi poster against kerala congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top