കൽപ്പറ്റയിൽ എം വി ശ്രേയാംസ് കുമാർ; എൽജെഡി സ്ഥാനാർത്ഥി സാധ്യതാ പട്ടികയായി

ljd draft candidate list

എൽജെഡി സ്ഥാനാർത്ഥി സാധ്യതാ പട്ടികയായി. കൽപ്പറ്റയിൽ എം വി ശ്രേയാംസ് കുമാർ മത്സരിച്ചേക്കും. മണ്ഡലം നിലനിൽത്താൻ ശ്രേയാംസ് കുമാർ തന്നെ മത്സരിക്കണമെന്നാണ് പൊതുവികാരം. ശ്രേയാംസ് കുമാർ സ്ഥാനാർത്ഥിത്വം അംഗീകരിച്ചേക്കുമെന്നാണ് സൂചന.

മൂന്ന് മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത്. കൂത്തുപറമ്പിൽ കെ.പി മോഹനൻ, പി.കെ പ്രവീൺ എന്നിവരാണ് പരിഗണനയിലുള്ളവർ. വടകരയിൽ ഷെയ്ഖ് പി ഹാരിസ്, മനയത്ത് ചന്ദ്രൻ, എം.കെ ഭാസ്‌കരൻ എന്നിവർ പരിഗണനയിലുണ്ട്.

ബുധനാഴ്ച ചേരുന്ന എൽജെഡി സംസ്ഥാന നേതൃയോഗത്തിന് ശേഷം മാത്രമേ അന്തിമ പട്ടികയിൽ തീരുമാനമാകുകയുള്ളു.

Story Highlights – ljd draft candidate list

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top