മത്സര രംഗത്തേക്ക് ഇല്ല; രാഷ്ട്രീയ നിലപാടുണ്ടെന്ന് മമ്മൂട്ടി

തനിക്ക് രാഷ്ട്രീയ നിലപാടുണ്ടെന്ന് നടന്‍ മമ്മൂട്ടി. പക്ഷേ മത്സര രംഗത്തേക്ക് ഇല്ലെന്നും ആരും തന്നോട് ഇതുവരെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി നായകനാകുന്ന ചിത്രം പ്രീസ്റ്റിന്റെ റിലീസ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
തന്റെ രാഷ്ട്രീയ നിലപാട് നടന്‍ മമ്മൂട്ടി തുറന്നു പറയുകയായിരുന്നു. കൃത്യമായ രാഷ്ട്രീയം ഉള്ള ഒരാളാണ് താന്‍, പക്ഷേ മത്സരരംഗത്ത് ഇല്ല. ഇതുവരെ ആരും മത്സരിക്കാനും ആവശ്യപ്പെട്ടിട്ടില്ല. തന്റെ ഏറ്റവും വലിയ രാഷ്ട്രീയം തൊഴില്‍ തന്നെയാണെന്നും മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയും മഞ്ജു വാര്യരും മുഖ്യവേഷത്തിലെത്തുന്ന പ്രീസ്റ്റ് വ്യാഴാഴ്ച തിയറ്ററുകളിലെത്തും. ഒന്നര വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം തിയറ്ററില്‍ എത്തുന്നത് .
Story Highlights – Mammootty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here