മമതാ ബാനർജി ഇന്ന് നന്ദി​ഗ്രാമിൽ പ്രചാരണം ആരംഭിക്കും

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് നന്ദിഗ്രാമിൽ പ്രചാരണം ആരംഭിക്കും. സ്ഥാനാർത്ഥിയായ ശേഷം ആദ്യമയാണ് മമത നന്ദിഗ്രാമിൽ സന്ദർശനം നടത്തുന്നത്. നന്ദിഗ്രാമിൽ മമതയുടെ പ്രചാരണത്തിന്റെ ചുമതല രണ്ടു മന്ത്രിമാർക്കു നേരത്തെ തന്നെ നൽകിയിരുന്നു.

നാളെ മമത നാമനിർദേശ പത്രിക സമർപ്പിക്കും. 12 ന് തൃണാമൂലിന്റെ പ്രകടന പത്രിക പുറത്തിറക്കും. തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നിൽക്കുമ്പോഴും തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്.
തൃണമൂൽ കോൺഗ്രസിൽ നിന്ന് 5 നേതാക്കൾ കൂടി ബിജെപിയിൽ എത്തി. നാല് സിറ്റിംഗ് എംഎൽഎമാരും 1 സ്ഥാനാർത്ഥിയുമാണ് ബിജെപി അംഗത്വം എടുത്തത്. സരള മുർമുവാണ് ബിജെപിയിൽ ചേർന്ന സ്ഥാനാർത്ഥി. സിങ്കൂർ സമരത്തിന് നേതൃത്വം നൽകിയ രബീന്ദ്രനാഥ്‌ ഭട്ടാചാര്യയും ബിജെപി അംഗത്വമെടുത്തു.

Story Highlights – west bengal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top