മുസ്ലീംലീഗിന്റെ അധിക സീറ്റില്‍ അനിശ്ചിതത്വം; പട്ടാമ്പി വിട്ടുനല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ്

മുസ്ലീംലീഗിന്റെ അധിക സീറ്റില്‍ അനിശ്ചിതത്വം. പട്ടാമ്പി വിട്ടുനല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പട്ടാമ്പിക്ക് പകരം കോങ്ങാട് നല്‍കുന്നതിലാണ് ചര്‍ച്ച. പട്ടാമ്പി ഇല്ലെങ്കില്‍ പേരാമ്പ്രക്ക് പകരം വിജയസാധ്യതയുള്ള മണ്ഡലം ലീഗ് ആവശ്യപ്പെടും. പേരാമ്പ്രയില്‍ വിജയസാധ്യത കുറവെന്നാണ് ലീഗ് വിലയിരുത്തല്‍.

മുസ്ലീംലീഗിന് മൂന്ന് സീറ്റുകള്‍ അധികം നല്‍കുമെന്നായിരുന്നു ധാരണ. പട്ടാമ്പിയും കൂത്തുപറമ്പും പേരാമ്പ്രയുമായിരുന്നു ഇതിനായി പരിഗണിച്ചിരുന്നത്. ഇതില്‍ പട്ടാമ്പി മാത്രമാണ് വിജയസാധ്യതയുള്ള മണ്ഡലമായി മുസ്ലീംലീഗ് കരുതുന്നത്. എന്നാല്‍ പട്ടാമ്പി വിട്ടുനല്‍കാനാകില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റികളും ഇക്കാര്യത്തില്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

ഇതിനിടെയാണ് പട്ടാമ്പിക്ക് പകരം കോങ്ങാട് സീറ്റ് നല്‍കാമെന്ന തരത്തില്‍ ചര്‍ച്ച നടക്കുന്നത്. പട്ടാമ്പി നല്‍കില്ലെങ്കില്‍ വിജയ സാധ്യതയുള്ള മറ്റൊരു സീറ്റ് നല്‍കണമെന്നാണ് മുസ്ലീംലീഗിന്റെ ആവശ്യം.

Story Highlights – muslim league

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top