സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്: എം.വി. ഗോവിന്ദന്‍

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍. പ്രശ്‌നങ്ങള്‍ സംഘടനാപരമായി പരിഹരിക്കാവുന്നതേയുള്ളൂവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
എത്ര വലിയ നിരയാണെങ്കിലും പാര്‍ട്ടി തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകില്ല. കഴിഞ്ഞ പൊന്നാനി തെരഞ്ഞെടുപ്പിലും പ്രതിഷേധമുണ്ടായിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമോയെന്നത് സംഘടനാകാര്യമാണെന്നും അത് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ചില പ്രതിഷേധങ്ങളൊക്കെ ഉണ്ടാകാറുണ്ട്. മണ്ഡലങ്ങള്‍ ഘടകക്ഷികള്‍ക്ക് നല്‍കുമ്പോഴെല്ലാം പ്രശ്‌നം ഉണ്ടാകാറുണ്ട്. അതെല്ലാം സംഘടനാപരമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights – mv govindan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here