Advertisement

ആലപ്പുഴയിൽ സിപിഐഎം സ്ഥാനാർത്ഥിയായി പരി​ഗണിക്കുന്ന ചിത്തരഞ്ജനെതിരെ പോസ്റ്റർ പ്രതിഷേധം

March 9, 2021
Google News 1 minute Read

ആലപ്പുഴയിലെ സിഐഐഎം സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന പി.പി. ചിത്തരഞ്ജനെതിരെ പോസ്റ്റർ പ്രതിഷേധം. സ്ഥാനാർത്ഥിയെ അടിച്ചേൽപ്പിക്കരുതെന്ന് പോസ്റ്ററിൽ പറയുന്നു.

പാതിരപ്പള്ളി, കലവൂർ പ്രദേശങ്ങളിലാണ് ചിത്തരഞ്ജനെതിരെ പോസ്റ്റർ പതിച്ചിരിക്കുന്നത്. തോമസ് ഐസക്കിനു ശേഷം ഡോ.മനോജോ? ചിന്തിക്കൂ സിപിഐഎം നേതൃത്വമേ, കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെ വേണ്ട
ജനഹിതം മാനിക്കൂ എന്നീ വാചകങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. ആഴക്കടൽ മത്സ്യബന്ധന കരാറിന്റെ ഇടനിലക്കാരനാണ് ചിത്തരഞ്ജനെന്നും മാരാരിക്കുളത്ത് ചിത്തരഞ്ജനെ വേണ്ടെന്നും പോസ്റ്ററിൽ പറയുന്നു.

നേരത്തെ അമ്പലപ്പുഴ മണ്ഡലത്തിൽ പരിഗണിച്ച എച്ച് സലാമിനെതിരെയും പോസ്റ്ററുകൾ പതിച്ചിരുന്നു.

Story Highlights – Poster protest, Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here