മമത ബാനര്‍ജിക്ക് നേരെ ആക്രമണം; കാലിന് പരുക്ക്

mamta banerjee

പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ പ്രചാരണത്തിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ ആക്രമണം. മുഖ്യമന്ത്രിയുടെ കാലിന് പരുക്കേറ്റുവെന്നും വിവരം. നാല് പേര്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് മമത ബാനര്‍ജി പറഞ്ഞു. പ്രചാരണം വെട്ടിച്ചുരുക്കി മമത ബാനര്‍ജി കൊല്‍ക്കത്തയിലേക്ക് മടങ്ങി.

പ്രചാരണം ആരംഭിച്ച് രണ്ടാം ദിവസമാണ് സംഭവം നടന്നത്. പ്രകടന പത്രിക സമര്‍പ്പിച്ച് പ്രചാരണത്തിന് മണ്ഡലത്തില്‍ എത്തിയതായിരുന്നു മമത. പ്രചാരണത്തിനിടെ ഉന്തും തള്ളും ഉണ്ടായെന്നും കാലില്‍ പരുക്കേറ്റുവെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Read Also : മമതാ ബാനർജി ഇന്ന് നന്ദി​ഗ്രാമിൽ പ്രചാരണം ആരംഭിക്കും

മമതയുടെത് സാരമുള്ള പരുക്കല്ലെന്നും വിവരം. കഴിഞ്ഞ ദിവസം മമത മണ്ഡലത്തിലെ പ്രചരണാര്‍ത്ഥം വാടക വീട് എടുത്തിരുന്നു. മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനായിരുന്നു പദ്ധതി. പരുക്കിനെ തുടര്‍ന്ന് ഇത് ഒഴിവാക്കി. പത്രികാ സമര്‍പ്പണത്തിനുള്ള ശേഷം നന്ദിഗ്രാമില്‍ എത്തിയ മമത ശിവറാംപൂരിലെ ദുര്‍ഗ ക്ഷേത്രത്തിലും മസ്ജിദിലും ദര്‍ശനം നടത്തിയിരുന്നു.

Story Highlights – mamta banarjee, attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top