സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനാകാതെ കോണ്‍ഗ്രസ് സ്‌ക്രിനിംഗ് കമ്മറ്റി യോഗം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനാകാതെ കോണ്‍ഗ്രസ് സ്‌ക്രിനിംഗ് കമ്മറ്റി യോഗം. കെപിസിസി അധ്യക്ഷനും ലോക്‌സഭാ അംഗങ്ങളില്‍ ചിലരും മത്സരിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനം ആയിട്ടില്ലെന്ന് സ്‌ക്രിനിംഗ് കമ്മറ്റി അധ്യക്ഷന്‍ എച്ച്.കെ. പാട്ടില്‍ ട്വന്റിഫോറിനോട് പറഞ്ഞു.

21 സിറ്റിംഗ് എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ അവരെ തന്നെ സ്ഥനാര്‍ത്ഥികളാക്കാന്‍ ഇന്നലെ സ്‌ക്രിനിംഗ് കമ്മറ്റി യോഗത്തില്‍ ധാരണയായി. ഇരിക്കൂറില്‍ ചാണ്ടി ഉമ്മന്‍, അഡ്വ. സോണി സെബാസ്റ്റ്യന്‍, അഡ്വ. സജിവ് ജോസഫ് മുതലായവരാണ് പട്ടികയില്‍. ബാക്കിയുള്ള എഴുപതിലധികം മണ്ഡലങ്ങളില്‍ 60 ഓളം ഇടത്ത് അഞ്ചില്‍ നിന്നും ഒറ്റ പേരിലേക്ക് എത്താന്‍ സ്‌ക്രിനിംഗ് കമ്മറ്റിക്ക് സാധിച്ചില്ല. മൂന്ന് പേരുകള്‍ എങ്കിലും ഈ മണ്ഡലങ്ങളില്‍ പട്ടികയില്‍ ഉണ്ട്.

കെപിസിസി അധ്യക്ഷനും എംപിമാരില്‍ ചിലരും മത്സരിക്കാനുള്ള സാധ്യത ഇപ്പോഴും തുടരുകയാണ്. ഇക്കാര്യത്തില്‍ ഇതുവരെയും അന്തിമ തിരുമാനം സ്‌ക്രിനിംഗ് കമ്മറ്റി കൈകൊണ്ടിട്ടില്ല. സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പൂര്‍ണമായും തയാറായില്ലെങ്കില്‍ ഘട്ടം ഘട്ടമായി പ്രഖ്യാപനം നടത്താനാകും തിരുമാനം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ഇന്ന് വൈകിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്.

Story Highlights – Congress screening committee meeting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top