Advertisement

ഉഡുപ്പി രാമചന്ദ്ര റാവുവിന്റെ പിറന്നാൾ ദിനമായ ഇന്ന്, ആദരമായി പ്രത്യേക ഡൂഡിൽ ഒരുക്കി ഗൂഗിൾ

March 10, 2021
Google News 3 minutes Read

ശാസ്ത്ര ലോകത്തിന് നിസ്തുത സംഭാവനകൾ നൽകിയിട്ടുള്ള ഉഡുപ്പി രാമചന്ദ്ര റാവുവിന്റെ പിറന്നാൾ ദിനമായ ഇന്ന്, ആദരമായി പ്രത്യേക ഡൂഡിൽ ഒരുക്കി ഗൂഗിൾ. ഭൂമിയുടെയും വാൽനക്ഷത്രങ്ങളുടെയും പശ്ചാത്തലത്തിലുള്ള അദ്ദേഹത്തിന്റെ ചിത്രമാണ് ഇന്ന് ഗൂഗിൾ ഹോം പേജിൽ നൽകിയ ഡൂഡിൽ. ”താങ്കളുടെ നക്ഷത്ര സാങ്കേതിക മുന്നേറ്റങ്ങൾ ഗാലക്സിയിൽ ഉടനീളം അനുഭവപ്പെടുന്നു”,എന്നതാണ് ഗൂഗിൾ ഡൂഡിൽ വെബ്‌സൈറ്റിൽ നൽകിയ വിവരണം.

ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞനായ ഉടുപ്പി രാമചന്ദ്ര റാവു; യു ആര്‍ റാവു എന്നാണ് അറിയപ്പെടുന്നത്. 1932-ല്‍ കര്‍ണാടകയിലെ അദമാറുവിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഉടുപ്പി ക്രിസ്ത്യന്‍ ഹൈസ്‌കൂളില്‍ നിന്നും സെക്കന്ററി വിദ്യാഭ്യാസം നേടിയ യു ആര്‍ റാവു ബി.എസ്.സി, എം.എസ്,സി യോഗ്യതകളും നേടി.

ഡോക്ടറേറ്റ് നേടിയതിന് ശേഷം യു എസിൽ പ്രൊഫസറായി , പിന്നീട് നാസയുടെ പ്രവർത്തനങ്ങളിൽ പങ്കു ചേർന്നു. 1996 തിരികെ ഇന്ത്യയിലെത്തിയ റാവു ഫിസിക്കൽ റിസർച്ച് ലബോറട്ടറിയുടെ ഹൈ എനർജി പ്രോഗ്രാമിന് തുടക്കമിട്ടു. 1972 ലെ സാറ്റ് ലൈറ്റ് പ്രോഗ്രാമിന്റെയും ഭാഗമായി റാവു സേവനമനുഷ്ഠിച്ചു . എയറോ സ്പേസ് സാങ്കേതിക വിദ്യയുടെ പ്രചോദനത്തിലാണ് ദാരിദ്ര്യം ഭക്ഷ്യ ക്ഷാമം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളെ മറികടക്കാമെന്ന നിശ്ചയത്തിലൂടെ 1975 ൽ റാവു ആര്യഭട്ട ഒന്നിന്റെ നേതൃത്വം വഹിച്ചു. ഈ ഉപഗ്രഹത്തിന്റെ പ്രവർത്തനത്തിലൂടെ ആശയവിനിമയവും കാലാവസ്ഥപ്രവർത്തനങ്ങളും മുന്നേറി. പിന്നീട് ബഹിരാകാശ ഗവേഷണ ഓർഗനൈസേഷന്റെ ചെയർമാനായി പ്രവർത്തിച്ചു.

പിഎസ്എൽവി റോക്കറ്റ് നിർമ്മാണത്തിൻറെ സാങ്കേതിക വിദ്യയിലും പങ്കുവഹിച്ചു. 2013ൽ സാറ്റ്ലൈറ്റ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരനായി. അതേ വർഷം തന്നെ പിഎസ്എൽവി ഇന്ത്യയുടെ ആദ്യത്തെ ഇന്റർപ്ലാനിറ്ററി മിഷൻ മംഗൾയാൻ ഉപഗ്രഹം വിക്ഷേപണത്തിലും പങ്കുവഹിച്ചിരുന്നു. 2017 ജൂലൈ 24ന് ബെംഗളൂരിൽ വെച്ചായിരുന്നു അദ്ദേഹത്തിൻറെ മരണം.

Story Highlights – Google Doodle honours ex-Isro chief Udupi Ramachandra Rao, celebrating 89th birthday of India’s satellite man

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here