Advertisement

ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

March 10, 2021
Google News 1 minute Read
haryana government

ഹരിയാന സര്‍ക്കാറിനെതിരായ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രതിപക്ഷ നേതാവ് ഭൂപേന്ദര്‍ സിംഗ് ഹൂഡയാണ് ഹരിയാനയിലെ ബിജെപി- ജെജെപി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.

കര്‍ഷക പ്രക്ഷോഭത്തിന് എതിരായ സര്‍ക്കാര്‍ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച ഹൂഡ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പറഞ്ഞു. മറുപടി പ്രസംഗത്തില്‍ പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വ്യക്തമാക്കി. വോട്ടെടുപ്പില്‍ 32 പേര്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 55 അംഗങ്ങള്‍ എതിര്‍ത്തു.

Read Also : കാര്‍ഷിക നിയമങ്ങളെ എതിര്‍ത്ത ഹരിയാന എംഎല്‍എയുടെ വീട്ടിലും ഓഫീസിലും റെയ്ഡ്

രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനെതിരെ വോട്ടു ചെയ്തു. ബല്‍രാജ് കുണ്ടു, സോംവീര്‍ സാങ്ബാന്‍ എന്നിവരാണ് സര്‍ക്കാരിനെതിരെ വോട്ട് ചെയ്തത്. രഹസ്യ വോട്ടെടുപ്പ് നടന്നിരുന്നെങ്കില്‍ അവിശ്വാസ പ്രമേയം പാസാകുമായിരുന്നെന്നും പ്രമേയത്തിലൂടെ സര്‍ക്കാറിനെ തുറന്നുകാണിക്കാന്‍ കഴിഞ്ഞതായും ഭൂപേന്ദര്‍ സിംഗ് ഹൂഡ പ്രതികരിച്ചു.

Story Highlights – Haryana, congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here