ടി-20 ലോകകപ്പ് ടീം തെരഞ്ഞെടുപ്പ് ഐപിഎൽ പ്രകടനം അനുസരിച്ച്; ജസ്റ്റിൻ ലാംഗർ

IPL Australian World Cup

ഈ വർഷത്തെ ഐപിഎൽ ലോകകപ്പിലേക്കുള്ള ടീം തെരഞ്ഞെടുപ്പ് ഐപിഎലിലെ പ്രകടനം അനുസരിച്ചെന്ന് ഓസീസ് പരിശീലകൻ ജസ്റ്റിൻ ലാംഗർ. ഐപിഎൽ മികച്ച വേദിയാണെന്നും സമ്മർദ്ദ ഘട്ടത്തിലെ പ്രകടനം കണക്കിലെടുത്ത് ടി-20 ടീം തെരഞ്ഞെടുക്കുമെന്നും ലാംഗർ പറഞ്ഞു. എസ്ഇഎനിനു നൽകിയ അഭിമുഖത്തിലാണ് ലാംഗർ ഇക്കാര്യം വ്യക്തമാക്കിയത്.

“ഞങ്ങളുടെ താരങ്ങൾക്ക് ഇതിനെക്കാൾ മികച്ച ഒരു പ്ലാറ്റ്ഫോമില്ല. ലോകകപ്പിലെ അതേ സാഹചര്യങ്ങളാണ് ഐപിഎലിലും ഉള്ളത്. ആരാണ് നന്നായി പ്രകടനം നടത്തിയതെന്ന് ഞങ്ങൾ കൃത്യമായി മനസ്സിലാക്കും. ഒരുപാട് താരങ്ങൾക്ക് ഇത് ഒരു നല്ല അവസരമാകും. സമ്മർദ്ദത്തിൽ ഒട്ടേറെ ക്രിക്കറ്റ് കളിക്കാൻ അവർക്കം അവസരം ലഭിക്കും.”- ലാംഗർ പറഞ്ഞു.

Story Highlights – IPL Form Of Australian Cricketers Basis Of Selection For T20 World Cup

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top